കൊച്ചി: ഒമ്പതുവയസുകാരിയെ കയറിപ്പിടിച്ച 74 കാരൻ അറസ്റ്റിൽ. മാമംഗലം സ്വദേശിയായ ജിജോയെയാണ് എളമക്കര പൊലീസ് ഇന്നലെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 14ന് ഇയാളുടെ പേരക്കുട്ടിക്കൊപ്പം കളിക്കുകയായിരുന്ന അടുത്തവീട്ടിലെ കുട്ടിയെയാണ് പീഡിപ്പിക്കാൻ ശ്രമിച്ചത്. ഭയന്നുപോയ കുട്ടി വീട്ടിൽ ചെന്ന് മാതാപിതാക്കളെ അറിയിക്കുകയായിരുന്നു. പൊതുപ്രവർത്തകൻ കൂടിയാണ് പ്രതി. ആലുവ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.