
പട്ടം : കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവും ദീർഘകാലം കടകംപള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പരേതനായ വേളി കൃഷ്ണൻ നായരുടെ ഭാര്യ ബി. വസുമതി അമ്മ (94,വിദ്യാഭ്യാസ വകുപ്പ് മുൻ ഡെപ്യൂട്ടി ഡയറക്ടർ) നിര്യാതയായി. പട്ടം വൈദ്യുതി ഭവന് എതിർ വശത്തുള്ള കേശവ മന്ദിരത്തിലായിരുന്നു താമസം. നെയ്യാറ്റിൻകര തേക്കിൻ ഭാഗം കുടുംബാംഗമാണ്. മകൻ: ഷാജി .കെ (കൺവീനർ ഇൻടക് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, ദക്ഷിണ ഭാരത ഹിന്ദി പ്രചാരസഭ, ചെന്നൈ). സംസ്കാരം ശാന്തികവാടത്തിൽ നടന്നു.