
കൊച്ചി: ഇസുസു മോട്ടോഴ്‌സിന്റെ പിക്കപ്പ് ട്രക്കുകളായ ഡി-മാക്‌സ് റെഗുലർ കാബ്, ഡി-മാക്‌സ് എസ്-കാബ് എന്നിവയ്ക്ക് ഇനി ബി.എസ്-6 പെരുമ. കരുത്തേറിയ 2.5 ലിറ്റർ, ഇസുസു 4ജെഎ1 എൻജിനാണ് ഇവയിൽ ഇടംപിടിച്ചത്. 78 പി.എസ് കരുത്തും 176 എൻ.എം ടോർക്കും ഉത്‌പാദിപ്പിക്കുന്ന ടർബോ ഡീസൽ എൻജിനാണിത്.
ഗുഡ്‌സ് ശ്രേണി വിപുലീകരണത്തിന്റെ ഭാഗമായി പുതിയ ഡി-മാക്‌സ് സ്‌ട്രോംഗ് മോഡലും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്. 1,710 കിലോഗ്രാമാണ് പേലോഡ്. 8.38 ലക്ഷം രൂപയാണ് എക്‌സ്‌ഷോറൂം വില. ഡി-മാക്‌സ് റെഗുലർ, എസ്-കാബ് എന്നിവ ഗലേന ഗ്രേ, സ്‌പ്ളാഷ് വൈറ്റ്, ടൈറ്റാനിയം സിൽവർ നിറങ്ങളിൽ ലഭിക്കും.