
കൊച്ചി: ഉത്സവകാലത്തോട് അനുബന്ധിച്ച് പുതിയ മോഡലുകൾ ഹീറോ മോട്ടോകോർപ്പ് അവതരിപ്പിച്ചു.
 ഗ്ളാമർ ബ്ളേസ്
വിപണിയിൽ ഹീറോയ്ക്ക് ഏറെ സ്വീകാര്യതയുള്ള മോഡലാണ് ഗ്ളാമർ. ഉത്സവകാലത്തോട് അനുബന്ധിച്ച് ഗ്രാമറിന്റെ 'ബ്ളേസ്" പതിപ്പും ഹീറോ പുറത്തിറക്കി. മികച്ച പെർഫോമൻസ്, ആകർഷകമായ സ്‌റ്റൈൽ, സുഖകരമായ റൈഡിംഗ് എന്നിവ കരുത്താക്കിയാണ് ബ്ളേസിന്റെ വരവ്. പുതിയ മാറ്റ് വെർനിയർ ഗ്രേ നിറവും ഹീറോ അവതരിപ്പിച്ചിട്ടുണ്ട്.
125 cc
10.7 ബി.എച്ച്.പി കരുത്തും 10.6 എൻ.എം ടോർക്കുമുള്ള 125 സി.സി., ബി.എസ്-6 എൻജിനാണുള്ളത്. ഹാൻഡിൽ യു.എസ്.ബി ചാർജർ, സൈഡ് സ്‌റ്റാൻഡ് ഇൻഡിക്കേറ്റർ, ഡിസ്‌ക് ബ്രേക്ക്, ഉയർന്ന ഗ്രൗണ്ട് ക്ളിയറൻസ് എന്നിങ്ങനെ മികവുകളുണ്ട്.
₹72,200
എക്‌സ്‌ഷോറൂം വില.
 പ്ളഷർ പ്ളസ് പ്ളാറ്റിനം
സ്‌കൂട്ടർ പ്രേമികളെ ഉദ്ദേശിച്ചുള്ള പുതിയ മോഡലാണ് പ്ളഷർ പ്ളസ് പ്ളാറ്റിനം. ജനപ്രിയമായ പ്ളഷറിന്റെ പുതിയ പതിപ്പ്. റെട്രോ ഡിസൈനിൽ തീർത്ത ആകർഷകമായ ലുക്ക്, പ്രീമീയം ക്രോം ഘടകങ്ങൾ എന്നിവയുമായി യുവത്വം നിറയുന്ന രൂപകല്‌പനയാണുള്ളത്. പുതിയ മാറ്റ് ബ്ളാക്ക് കളർ തീം ആഡംബര സ്‌റ്റൈൽ സമ്മാനിക്കുന്നു. ലോ ഫ്യുവൽ ഇൻഡിക്കേറ്റർ, സീറ്റ് ബാക്ക് റെസ്‌റ്റ്, ഡ്യുവൽ-ടോൺ സീറ്റ്, പ്രീമിയം 3ഡി ലോഗോ എന്നിവ പുതിയ ആകർഷണങ്ങളാണ്.
8 bhp
ബി.എസ്-6 ചട്ടം പാലിക്കുന്ന എഫ്.ഐ എൻജിനാണുള്ളത്. കരുത്ത് എട്ട് ബി.എച്ച്.പി. ടോർക്ക് 8.7 എൻ.എം.
₹60,950
എക്‌സ്‌ഷോറൂം വില.