
കൊച്ചി: കേരളത്തിൽ ഹോണ്ട മോട്ടോർസൈക്കിൾസ് ആൻഡ് സ്‌കൂട്ടറിന്റെ ഉപഭോക്താക്കളുടെ എണ്ണം 25 ലക്ഷം കടന്നു. 2001-2014 കാലയളവിലാണ് പത്തുലക്ഷം ഉപഭോക്താക്കൾ എന്ന നാഴികക്കല്ല് ഹോണ്ട പിന്നിട്ടത്. തുടർന്നുള്ള 15 ലക്ഷം ഉപഭോക്താക്കളെ സ്വന്തമാക്കാൻ വേണ്ടിവന്നത് വെറും ആറുവർഷം.
 കേരളത്തിന് സമ്മാനം
25 ലക്ഷം ഉപഭോക്താക്കൾ എന്ന ആഘോഷത്തിന് മാറ്റുകൂട്ടാൻ കേരളത്തിലെ ഉപഭോക്താക്കൾക്കായി സൂപ്പർ സിക്‌സ് ആനുകൂല്യം ഹോണ്ട പ്രഖ്യാപിച്ചു. നവംബർ 20വരെ നീളുന്ന ഓഫറിലൂടെ 11,000 രൂപവരെ ആനുകൂല്യം നേടാം.
ഏറ്റവും കുറഞ്ഞനിരക്കിൽ 100 ശതമാനം വായ്‌പ, ഇ.എം.ഐ പദ്ധതിയിൽ 50 ശതമാനം ഡിസ്‌കൗണ്ട്, ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് ഇ.എം.ഐയിൽ 5,000 രൂപവരെ കാഷ്ബാക്ക്, പേടിഎം വഴിയുള്ള പർച്ചേസിന് 2,500 രൂപവരെ ആനുകൂല്യം എന്നിങ്ങനെയാണ് ഓഫറുകൾ.