
തിരുവനന്തപുരം: അഖിലേന്ത്യാ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റിൽ തിളക്കമാർന്ന നേട്ടം കൈവരിച്ച പ്രമുഖ എൻട്രൻസ് പരിശീലന കേന്ദ്രമായ സഫയറിൽ നീറ്റ്- ജെ.ഇ.ഇ റിപ്പീറ്റേഴ്സ് ആദ്യ ബാച്ച് 28 ന് ആരംഭിക്കും. ആദ്യ അവസരത്തിൽ 500 മാർക്കിനു മുകളിൽ ലഭിച്ചവർക്ക് നൂറു ശതമാനം സ്കോളർഷിപ്പോടെ സഫയറിൽ പരിശീലനം നേടാം. പുതിയ ബാച്ചുകൾക്ക് ഓൺലൈൻ ആയും, കൊവിഡ് നിയന്ത്രണങ്ങൾ ഒഴിവാകുന്നതോടെ ഓഫ്‌ലൈൻ ആയും ക്ളാസുകൾ നടക്കും.
നീറ്റ്, വിവിധ എൻജിനിയറിംഗ് പ്രവേശന പരീക്ഷകൾ എന്നിവ ലക്ഷ്യമിടുന്ന പത്താം ക്ളാസ് വിദ്യാർത്ഥികൾക്കുള്ള സെനിത് ബാച്ചിലേക്കുള്ള പ്രവേശന പരീക്ഷ (ടാലന്റ് ടെസ്റ്റ്, സ്ക്രീനിംഗ് കം സ്കോളർഷിപ്പ് ടെസ്റ്റ്) ഡിസംബർ ആറിന് നടക്കും. ഇതിലേക്കുള്ള ഓൺലൈൻ രജിസ്ട്രേഷൻ തുടരുന്നു. നീറ്റ്, ജെ.ഇ.ഇ മെയിൻ, കീം പരീക്ഷാ പരിശീലനത്തിനായി വിദഗ്ദ്ധ അദ്ധ്യാപകർ തയ്യാറാക്കിയ 25 ടെസ്റ്റുകൾ ഉൾപ്പെട്ട 'സിയോട്സ്' ടെസ്റ്റ് സീരീസ് ആണ് സഫയറിന്റെ പ്രത്യേകത. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും എ.സി- നോൺ എ.സി വിഭാഗങ്ങളിലായി പ്രത്യേകം ഹോസ്റ്റൽ സൗകര്യവും സഫയർ ഒരുക്കിയിട്ടുണ്ട്.
ഇക്കഴിഞ്ഞ നീറ്റ് പരീക്ഷയിൽ ദേശീയ, സംസ്ഥാന തലങ്ങളിലായി അറുന്നൂറോളം വിദ്യാർത്ഥികളാണ് സഫയറിലൂടെ എം.ബി.ബി.എസ് പ്രവേശനത്തിന് അർഹരായത്. റിപ്പീറ്റേഴ്സ് ബാച്ചിൽ നിന്ന് അഖിലേന്ത്യാ തലത്തിൽ 88-ാം റാങ്ക് നേടിയ ആർ. അരവിന്ദ് കൃഷ്ണൻ, സ്കൂൾ ഗോയിംഗ് ബാച്ചിൽ നിന്ന് ആദ്യ ഉദ്യമത്തിൽത്തന്നെ 695 മാർക്കോടെ തിരുവനന്തപുരം ടോപ്പർ ആയ എ.എ. ആഷിക് എന്നിവർക്ക് സഫയറിന്റെ ക്യാഷ് അവാർഡ് മാനേജിംഗ് ഡയറക്ടർ ഡോ. വി. സുനിൽകുമാർ സമ്മാനിച്ചു. കോഴ്സുകളെക്കുറിച്ചുള്ള വിശദാംശങ്ങൾക്ക് 0471- 2574080, 9048473040 എന്നീ നമ്പറുകളിൽ ബന്ധപ്പെടണം.