
ചിറയിൻകീഴ് : പെരുങ്ങുഴി കൃഷ്ണപുരം കൃഷ്ണൻ കോവിലിന് സമീപം റീജൻസി എന്ന വീട്ടിലെ സി.സി ടിവി കാമറകൾ മോഷ്ടിച്ച പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടപ്പലം പുതുവൽ കോളനി പുതുവൽവിള വീട്ടിൽ റെഡ് ബിനു എന്ന് വിളിക്കുന്ന ബിനു (42) വിനെയാണ് ചിറയിൻകീഴ് പൊലീസ് അറസ്റ്റ് ചെയ്തത്. കാമറയിൽ പതിഞ്ഞ പ്രതിയെ തിരിച്ചറിഞ്ഞ ചിറയിൻകീഴ് ഇൻസ്പെക്ടർ രാഹുൽ രവീന്ദ്രന്റെ നേതൃത്വത്തിൽ എസ്.ഐ വിനീഷ്, എ.എസ്ഐ ശ്രീജിത്ത്, സി.പി.ഒമാരായ വിഷ്ണു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്റ്റ് ചെയ്തത്. മോഷണം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.