
തൃശൂർ: സ്വകാര്യ മെഡിക്കൽ കോളേജിൽ എം.ഡി വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ആരോപണവിധേയരായ ഡോക്ടർമാർ മുൻകൂർ ജാമ്യം നേടി. അമല മെഡിക്കൽ കോളേജിലെ ഡോ. എൻ. രവി (60), ഡോ. കേശവൻ (65), മുൻ വിദ്യാർത്ഥി ഡോ. മുഹസിൻ മുഹമ്മദാലി (35) എന്നിവർക്കാണ് കുന്നംകുളം ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. പീഡനശ്രമം സംബന്ധിച്ച് തിരുവനന്തപുരം സ്വദേശിനിയായ മുൻ വിദ്യാർത്ഥിനിയുടെ പരാതിയിലാണ് പേരാമംഗലം പൊലീസ് കേസെടുത്തത്. 2017 ൽ നടന്ന സംഭവത്തിലെ അന്വേഷണം അറസ്റ്റിലേക്ക് നീങ്ങിയതോടെയാണ് മൂവരും മുൻകൂർ ജാമ്യം നേടിയത്.