aslam

തിരുവനന്തപുരം:ഓട്ടോറിക്ഷാ ഡ്രൈവറെ മർദ്ദിച്ച് മൊബൈൽ ഫോൺ കവർന്ന മൂന്ന് പേർ പിടിയിലായി. ബാലരാമപുരം സി.എസ്.ഐ പള്ളിക്ക് സമീപം കരിം പ്ലാവിള വീട്ടിൽ മണികണ്ഠൻ (32),ബീമാപള്ളി മാമൂട്ടിവിളാകം വീട്ടിൽ അസ്ലം (25),ആറ്റുകാൽ ചരുവിള ജയവിഹാറിൽ മണികണ്ഠൻ (25) എന്നിവരെയാണ് ഫോർട്ട് പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ 20നാണ് കേസിനാസ്പദമായ സംഭവം.ശ്രീകണ്‌ഠേശ്വരം സ്വദേശി രവീന്ദ്രൻനായർ രാത്രി പത്തരയോടെ സവാരി കഴിഞ്ഞ് വരവെ തകരപ്പറമ്പ് ജംഗ്ഷനു സമീപം അഞ്ചംഗ സംഘം തടഞ്ഞു നിറുത്തി മർദ്ദിച്ച് മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയായിരുന്നു.ഡ്രൈവറുടെ മൊഴിയിൽ ലഭിച്ച സൂചനയുടെ അടിസ്ഥാനത്തിൽ സ്ഥലത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഫോർട്ട് എസ്.എച്ച്.ഒ രാകേഷ്,എസ്.ഐ മാരായ വിമൽ,സജു എബ്രഹാം,നിധിൻ നളൻ,സി.പി.ഒമാരായ വിനോദ്,ബിന്ദു എന്നിവരടങ്ങിയ സംഘമാണ് പിടികൂടിയത്. മറ്റ് രണ്ട് പ്രതികൾ ഉടൻ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.