
തിരുവനന്തപുരം: നേമം ജംഗ്ഷന് സമീപം 650 ലഹരി ഗുളികയുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റുചെയ്‌തു. ആറ്റുകാൽ പാടശേരി സ്വദേശി പാണ്ടി കണ്ണൻ എന്ന കണ്ണനെയാണ് കഴിഞ്ഞ ദിവസം രാത്രി 10ഓടെ നൈട്രാസെപാം ഗുളികകളുമായി എക്‌സൈസ് ഇൻസ്‌പെക്ടർ ടി.ആർ. മുകേഷ് കുമാറും സംഘവും പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് വാങ്ങിയ 55 സ്ട്രിപ് ഗുളികകളാണ് വില്പനയ്ക്കെത്തിച്ചത്. 150 രൂപയ്‌ക്ക് വാങ്ങുന്ന ഒരു സ്ട്രിപ്പ് ഗുളിക കേരളത്തിൽ 900 രൂപയ്‌ക്കാണ് വിൽക്കുന്നത്. പ്രതിയെ ദിവസങ്ങളായി നിരീക്ഷിച്ചു വരികയായിരുന്നു. പ്രിവന്റീവ് ഓഫീസർ ടി. ഹരികുമാർ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സുബിൻ, ജിതീഷ്, ഷംനാദ്, ശ്രീലാൽ, രാജേഷ്, രതീഷ് മോഹൻ, സുനിൽ കുമാർ എന്നിവരും അന്വേഷണത്തിന് നേതൃത്വം നൽകി.