
നെടുമങ്ങാട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ചു കടത്തിക്കൊണ്ട് പോയി പീഡിപ്പിച്ച കേസിൽ കരുപ്പൂര് വാണ്ട പനങ്ങോട്ടേല മേക്കുംകര വീട്ടിൽ ആർ.രാഹുലിനെ (20) നെടുമങ്ങാട് പൊലീസ് അറസ്റ്റു ചെയ്തു. 17 വയസുള്ള മകളെ കാണ്മാനില്ല എന്ന അച്ഛന്റെ പരാതിയിൽ നെടുമങ്ങാട് പൊലീസ് ഇൻസ്പെക്ടർ വി.രാജേഷ് കുമാറിന്റെയും എസ്.ഐ സുനിൽ ഗോപിയുടെയും നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റിലായത്.എ.എസ്.ഐ ഫ്രാങ്ക്ളിൻ,എസ്.സി.പി.ഓമാരായ ബിജു,രാജേഷ്,സി.പി.ഒ സനൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.