ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ ദേശീയ പട്ടിക വർഗ്ഗ ധനകാര്യ വികസന കോർപ്പറേഷന്റെ സഹായത്തോടെ നടപ്പാക്കുന്ന രണ്ട് ലക്ഷം രൂപ പദ്ധതി തുകയുളള ആദിവാസി മഹിളാ സശാക്തീകരൺ യോജനയ്ക്കു കീഴിൽ വായ്പ അനുവദിയ്ക്കുന്നതിന് പട്ടികവർഗ്ഗ തൊഴിൽരഹിത യുവതികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ 18 നും 55നും മദ്ധ്യെപ്രായമുളളവരായിരിക്കണം. കുടുംബ വാർഷിക വരുമാനം 3,00,000 രൂപയിൽ കവിയാൻ പാടില്ല. വായ്പാ തുക വിനിയോഗിച്ച് വിജയ സാദ്ധ്യതയുളള തൊഴിൽ സംരംഭത്തിൽ (കൃഷി ഭൂമി, മോട്ടോർ വാഹനം വാങ്ങൽ ഒഴികെ) ഗുണഭോക്താവിന് ഏർപ്പെടാം.

തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. വായ്പാ തുക നാല് ശതമാനം വാർഷിക പലിശ നിരക്കിൽ അഞ്ച് വർഷം കൊണ്ട് തിരിച്ചടക്കണം, അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862232365, 9400068506