തൊടുപുഴ: സാധാരണക്കാർക്ക് ഏറ്റവും കൂടുതൽ ആവശ്യമായ കുറഞ്ഞ വിലയ്ക്കുള്ള മുദ്രപത്രങ്ങൾ ലഭ്യമാക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് എം തൊടുപുഴ നയോജകമണ്ഡലം എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. സാധാരണക്കാരായ ആളുകൾ വാടക ചീട്ട്, ത്രിതല പഞ്ചായത്തുകളിൽ നിന്നും ലഭിക്കുന്ന വിവിധ ആനുകൂല്യങ്ങൾ എന്നിവയ്ക്ക് കുറഞ്ഞത് നൂറ് രൂപയുടെ മുദ്രപത്രം ആണ് വേണ്ടത്.തൊടുപുഴ താലൂക്കിലെ സർക്കാർ ട്രഷറികളിലൊന്നും അഞ്ഞൂറ് ,നൂറ് അതിന് താഴെയുള്ള അമ്പത്, ഇരുപത്, പത്ത് ഈ മൂല്യങ്ങളുടെ പത്രങ്ങൾ ലഭ്യമല്ല.ജനന മരണ സർട്ടിഫിക്കറ്റ്, മറ്റ് അടിയന്തര ആവശ്യങ്ങൾക്ക് പോലും കൂടിയ വിലയുള്ള മുദ്രപത്രം വാങ്ങേണ്ട സ്ഥിതിയാണ് നിലനിൽക്കുന്നത്.മാസങ്ങളായി സ്റ്റാമ്പ് ഡപ്പോയിൽ നിന്നും ആവശ്യമായ മുദ്രപത്രങ്ങൾ ട്രഷറികളിൽ എത്തുന്നില്ല എന്നാണ് ട്രഷറി അധികൃതരുടെ വിശദീകരണം.ഇത്തരുണത്തിൽ ധനകാര്യ വകുപ്പിന്റെ സത്വര ശ്രദ്ധ ഉണ്ടാകണം.നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പാർട്ടി ഉന്നതാധികാര സമിതി അംഗം പ്രൊഫ കെ ഐ ആന്റണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, റെജി കുന്നംകോട്ട്, ജയകൃഷ്ണൻ പുതയേടത്ത്, മാത്യു വാരികാട്ട്, ബെന്നി പ്ലാക്കൂട്ടം, അഡ്വ.ബിനു തോട്ടുങ്കൽ, അപ്പച്ചൻ ഓലിക്കരോട്ട്,ജോസി വേളാച്ചേരി,മധു നമ്പൂതിരി,പ്രൊഫ.ജെസ്സി ആന്റണി ,അംബിക ഗോപാലകൃഷ്ണൻ, കുര്യാച്ചൻ പൊന്നാമറ്റം, ജുണീഷ് കള്ളിക്കാട്ട്,ലാലി ജോസി, മനോജ് കണ്ടത്തിങ്കര,എം.കൃഷ്ണൻ,, കെവിൻ ജോർജ്ജ് അറക്കൽ, തുടങ്ങിയവർ പ്രസംഗിച്ചു