ഇടുക്കി: പട്ടികജാതി പട്ടികവർഗ്ഗ വികസന കോർപ്പറേഷൻ പട്ടികജാതി സംരംഭകരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഭക്ഷ്യസംസ്‌കരണ രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തിഗത യൂണിറ്റുകൾ/വനിതാ സ്വയം സഹായ സംഘങ്ങൾ എന്നിവരെയാണ് വായ്പ നൽകുന്നതിന് പരിഗണിക്കുക. അപേക്ഷകർ 18 നും 55നും മദ്ധ്യെ പ്രായമുളളവരുമായിരിക്കണം. കുറഞ്ഞത് എട്ടാം തരം പാസായിരിക്കണം. ഒരു കുടുംബത്തിൽ നിന്ന് ഒരാളെ മാത്രമേ പരിഗണിക്കൂ.
മൊത്തം പദ്ധതി തുകയുടെ പരമാവധി 35 ശതമാനം വരെ വായ്പാ ബന്ധിത സബ്‌സിഡിയായി അനുവദിക്കും. മൊത്തം പദ്ധതി തുകയിൽ കുറഞ്ഞത് 10 ശതമാനം സംരംഭകർ ഗുണഭോക്തൃ വിഹിതമായി അടക്കേണ്ടതും ശേഷിക്കുന്ന തുക വായ്പയായി അനുവദിക്കുന്നതുമാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർ ഈടായി കോർപ്പറേഷന്റെ നിബന്ധനകൾക്കനുസരിച്ച് ആവശ്യമായ ഉദ്യോഗസ്ഥ ജാമ്യമോ വസ്തു ജാമ്യമോ ഹാജരാക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും കോർപ്പറേഷന്റെ ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 04862232365, 9400068506