പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ എഴുപതാം ജന്മദിനത്തോടനുബന്ധിച്ച് ദേശീയ തലത്തിൽ നടക്കുന്ന സേവാസപ്താഹത്തിന്റെ ഭാഗമായി തൊടുപുഴ കൊവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററിൽ ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ്. അജി സാനിറ്ററി പാഡ് വിതരണം ചെയ്തു. ജില്ലാ സെക്രട്ടറി അഡ്വ.അമ്പിളി അനിൽ, ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ടി എൻ സുശീല നായർ, പി സി രാധാകുമാർ , മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി സൗമ്യ ജനീഷ്, വൈസ് പ്രസിഡന്റ് അഡ്വ. ശ്രീ വിദ്യാരാജേഷ് എന്നിവർ പങ്കെടുത്തു.