board

മലങ്കര: വശം ഇടിഞ്ഞ് അപകടാവസ്ഥയിലായ മൂന്നാംമൈൽ തുരുത്തേൽ പാലത്തിന്റെ അപകട ഭീഷണി പരിഹരിച്ചതിന് ശേഷം സ്ഥാപിച്ച സൂചനാ ബോർഡ് സ്ഥാപിച്ചത് പാലത്തിന്റെ തൊട്ടടുത്ത്. ഹില്ലി അക്വാ കുപ്പിവെള്ള ഫാക്ടറിക്ക് സമീപമുള്ള പാലത്തിന്റെ വശങ്ങൾ ഇടിഞ്ഞ് വലിയ അപകട ഭീഷണി ഉയർത്തിയിരുന്നു. ഇക്കാരളം വാർത്തയായതോടെ പാലത്തിന്റെ വശങ്ങൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തി. തീരെ ഇടുങ്ങിയ പാലത്തിലൂടെ വലിയ വാഹനങ്ങൾക്ക് ഒറ്റവരി ഗതാഗതം മാത്രമേ സാദ്ധ്യമാകൂ. പാലം ഇടുങ്ങിയതാണ് എന്ന് സൂചിപ്പിക്കുന്ന സൂചനാ ബോർഡ് വെച്ചിരിക്കുന്നത് പാലത്തിൽ നിന്നും 5 മീറ്റർ മാത്രംഅകലെ. വളവ് തിരിഞ്ഞ് പാലത്തിന്റെ തൊട്ടടുത്തെത്തുമ്പോൾ മാത്രമേ സൂചനാ ബോർഡ് കാണാൻ സാധിക്കൂ. നിലവിൽ ഈ ബോർഡ് കൊണ്ട് യാതൊരു പ്രയോജനവുമില്ല. മൂന്നാം മൈൽ ജംങ്ഷനു സമീപം ബോർഡ് വെച്ചിരുന്നെങ്കിൽ ഇത് വഴി കടന്ന് വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടുമായിരുന്നു.