ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമർത്തി മുന്നോട്ട് പോകാമെന്നു യോഗി ആദിത്യനാഥും ബി.ജെ.പി യും വ്യാമോഹിക്കേണ്ടന്നു ഡീൻ കുര്യാക്കോസ് എം.പി പറഞ്ഞു.പിന്നാക്ക വിഭാഗങ്ങളടക്കമുള്ള മുഴുവൻ ജനതക്കും സുരക്ഷിതമായി ജീവിക്കാനുള്ള സാഹചര്യം രാജ്യത്ത് ഇല്ലാതായിരിക്കുന്നു.കുറ്റവാളികളെയും ക്രിമിനലുകളെയും സംരക്ഷിക്കുന്ന അഭയകേന്ദ്രമായി ബി.ജെ.പി മാറിയിരിക്കുന്നു.യു.പി യിലെ ഹത്രാസിൽ കൂട്ടമാനഭംഗത്തിനിരയായി കൊലചെയ്യപ്പെട്ട ദളിത് പെൺകുട്ടിയുടെ വീട്ടിലേക്കുള്ള യാത്രാമദ്ധെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും നേരെയുണ്ടായ പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ചുകൊണ്ട് തൊടുപുഴയിൽ കോൺഗ്രസ്സ് നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ച് ഗാന്ധി സ്‌ക്വയറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി.
ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡന്റ് ജാഫർഖാൻ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.ഡി.സി.സി ജനറൽ സെക്രട്ടറിമാരായ ജിയോ മാത്യു, എൻ.ഐ ബെന്നി,ടി.ജെ പീറ്റർ, കെ.എസ്.യു ജില്ലാ പ്രസിഡന്റ് ടോണി തോമസ്,കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റുമാരായ ജോൺസൻ വെള്ളാപ്പുഴ,കെ.എം ഷാജഹാൻ,യൂത്ത് കോൺഗ്രസ്സ് ജില്ലാ ജനറൽ സെക്രട്ടറിമാരായ ബിലാൽ സമദ്,അക്ബർ ടി.എൽ,കെ.എസ് യു ജില്ലാ സെക്രട്ടറി ജോസ്‌കുട്ടി ജോസഫ് എന്നിവർ പ്രസംഗിച്ചു.