തൊടുപുഴ : റൊട്ടറി ക്ലബ്ബിന്റെ ഡയാലിസിസ് യൂണിറ്റുകൾ തൊടുപുഴ ചാഴികാട്ട് ആശുപത്രിയിൽ ശനിയാഴ്ച്ച ഉച്ചക്ക് 12 ന് വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്യും.
തൊടുപുഴ റോട്ടറി പ്രസിഡന്റ് ഡോ. സതീഷ് കുമാർ ധന്വന്തരി അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ റൊട്ടറി ഡിസ്ട്രിക്ട് നേതാക്കൾ പങ്കെടുക്കും. റൊട്ടറി ഇന്റർനാഷണലിന്റെ സഹായത്തിൽ ഗ്ലോബൽ ഗ്രാൻഡ് പ്രൊജ്ര്രക്ടിലൂടെ നിർമ്മിച്ച യൂണിറ്റുകൾ തികച്ചും സൗജന്യമായിട്ടായിരിക്കും പ്രവർത്തിപ്പിക്കുകയെന്ന് ഭാരവാഹികൾ അറിയിച്ചു.
ജില്ലാ ആശുപത്രിയിൽ ഡയാലിസിസ് യൂണിറ്റും നാടിനെ വിശപ്പ് രഹിതമാക്കിയ അന്നപൂർണവും അടക്കം നിരവധി ജീവകാരുണ്യ പ്രവർത്തനങൾ റോട്ടറിയുടെ നിലവിലുള്ള പദ്ധതികളാണ്.