ചെറുതോണി : ഒബിസി മോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ഇടുക്കി പൊലീസ് സ്റ്റേഷൻ മാർച്ച് ഒബിസി മോർച്ച സംസ്ഥാന പ്രസിഡന്റ് എൻ പി രാധാകൃഷ്ണൻ ഉത്ഘാടനം ചെയ്തു. ഒബിസി മോർച്ച ജില്ലാ പ്രസിഡന്റ് പി. പ്രബീഷ് അദ്ധ്യക്ഷനായി. ബിജെപി ദേശീയ സമിതിയംഗം ശ്രീനഗരി രാജൻ മുഖ്യ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ എസ് അജി,ഒബിസി മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി രശ്മിൽ നാഥ്, സെക്രട്ടറി സി സന്തോഷ് , അഡ്വ. അമ്പിളി അനിൽ, വി എസ് രതീഷ്, കെ കെ സുരേന്ദ്രൻ,സുരേഷ് മീനത്തെരിയിൽ,അനൂപ് വള്ളക്കടവ്, മദനൻ പൂപ്പാറ, രാജേന്ദ്രൻ വാഴത്തോപ്പ്, അജേഷ്, ഷാജി കോട്ടയിൽ, അഡ്വ. വിനോജ് കുമാർ,മധു, രമ്യ രവീന്ദ്രൻ, സൗമ്യ ജെനീഷ്,സാബു മേരികുളം, സൗമ്യ പി വി, തുടങ്ങിയവർ നേതൃത്വം നൽകി.