
ചക്കുപള്ളം: പാൽ ഉത്പാദനത്തിൽ കേരളം വൈകാതെ സ്വയം പര്യാപ്തതയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷീര വികസന വകുപ്പ് നടപ്പാക്കുന്ന ക്ഷീരഗ്രാമം പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനം ഓൺലൈനിൽ നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മന്ത്രി കെ രാജു അദ്ധ്യക്ഷത വഹിച്ചു. ചക്കുപള്ളത്ത് നടത്തി ഗ്രാമ പഞ്ചായത്ത്തല ഉദ്ഘാടനം അണക്കര സാന്തോം പാരിഷ് ഹാളിൽ ഇ എസ് ബിജിമോൾ എം എൽ എ നിർവ്വഹിച്ചു. ചക്കുപള്ളം ഗ്രാമപഞ്ചായത്തിൽ ക്ഷീര കർഷകർക്കായി വെറ്റിനറി ട്രെയിനിംഗ് സെന്റർ നിർമ്മിക്കുമെന്ന് എം എൽ എ അറിയിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ആൻസി ബിജു അദ്ധ്യക്ഷത വഹിച്ചു. കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആശാ ആന്റണി മുഖ്യ പ്രഭാഷണം നടത്തി. ക്ഷീര വികസന വകുപ്പ് ക്വാളിറ്റി കൺട്രോൾ ഓഫീസർ ജോർജ് എം എൽ, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജിജാ സി കൃഷ്ണൻ, ടി. ആർ ഗോപാലകൃഷ്ണൻ നായർ, ട്രീസ തോമസ്, ത്രിതല പഞ്ചായത്ത് പ്രതിനിധികൾ, ക്ഷീര സംഘം പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു.