ഇടുക്കി: വന്യജീവി വാരാഘോഷത്തോടനുബന്ധിച്ച് ഇടുക്കി സാമൂഹ്യ വനവത്ക്കരണ വിഭാഗവും മുന്നാർ കെ. എസ്.ആർ.ടി.സി യും സംയുക്തമായി ഇന്ന് രാവിലെ 10ന് മൂന്നാർ മുതിരപ്പുഴയാറിന്റെ തീരത്ത് മുളത്തൈകളും ഈറ്റത്തൈകളും നട്ട് പിടിപ്പിക്കുന്നു. വാരാഘോഷത്തിന്റെ ഭാഗമായി ജില്ലയിലെ സ്‌കൂൾ, കോളേജ് വിദ്യാർത്ഥികളെ ഉൾപ്പെടുത്തി ഒക്‌ടോബർ ഏഴിന് 11.30ന് ചോലക്കാടുകളുടെ സംരക്ഷണവും പുനരുദ്ധാരണവും എന്ന വിഷയത്തെ ആസ്പദമാക്കി വെബിനാറും നടത്തും.