college

തൊടുപുഴ: എസ്. എൻ.ഡി.പി യോഗം തൊടുപുഴ യൂണിയന്റെ മാനേജ്‌മെന്റിലുള്ള ശ്രീനാരായണ ഹയർ സെക്കന്ററി സ്‌കൂളിന്റെ ഹൈസ്‌കൂൾ വിഭാഗത്തിന്റെ പുതിയ മന്ദിര നിർമ്മാണത്തിന് നാളെ തുടക്കം കുറിക്കും നാളെ രാവിലെ 11 നും 12.30 നുംമദ്ധ്യ നിർമ്മാണമാരംഭിക്കുന്ന ചടങ്ങിൽ യൂണിയൻ ചെയർമാൻ എ.ജി തങ്കപ്പൻ ,വൈസ് ചെയർമാൻ ഡോ.കെ.സോമൻ ,കൺവീനർ വി.ജയേഷ് സ്‌കൂൾ മാനേജർ സി.പി സുദർശനൻ ,യോഗം ഡയറക്ടർ ഷാജി കല്ലാറയിൽ കമ്മിറ്റിയംഗം ബെന്നി ശാന്തി യൂണിയൻ പോഷകസംഘടനാ ഭാരവാഹികൾ കഞ്ഞിക്കുഴിയിലേയും മറ്റു ശാഖകളിലേയും ഭാരവാഹികൾ സ്‌കൂൾ അദ്ധ്യാപക,അനദ്ധ്യാപകർ പി.ടി.എ,​ എം.പി.ടി.എ ഭാരവാഹികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.ഡോക്ടേറേറ്റ് ലഭിച്ച അദ്ധ്യാപികയെയും പ്ളസ് ടു , എസ്.എസ്.എൽ.സി പരീക്ഷകളിൽ എ പ്ളസ് ലഭിച്ച കുട്ടികളെയും ആദരിക്കും.