മറയൂർ . ശർക്കര നിർമ്മാണ ആലപുരക്ക് തീപിടിച്ച് ലക്ഷങ്ങളുടെ നാശനഷ്ടം. കാന്തല്ലൂർകട്ടിയനാട് സ്വദേശി സുബ്രമണിയുടെ ആലപുരയാണ് കത്തി നശിച്ചത്. ബുധനാഴ്ച രാത്രി പന്ത്രണ്ട് മണിയോടുകൂടിയാണ് സംഭവം. ആലപുരയിൽ ശർക്കര നിർമ്മിക്കുന്നതിനിടെ പ്രദേശത്തനുഭവപ്പെട്ട കാറ്റിൽ തീ ആളി പടർന്ന് പിടിക്കുകയായിരുന്നു. നിർമ്മിച്ച് വെച്ചിരുന്ന എട്ട് ചാക്കോളം ശർക്കര പൂർണമായും കത്തി നശിച്ചു. ശർക്കരയും ശാലയും കത്തി നശിച്ചതിൽരണ്ടര ലക്ഷം രൂപയോളം നഷ്ടം സംഭവിച്ചതായി സുബ്രമണ്യൻ പറഞ്ഞു.