തൊടുപുഴ: ഗാന്ധി ജയന്തി ദിനത്തിൽ ദേശരക്ഷാ പ്രതിജ്ഞയെടുത്ത് കെ.എസ്.യു. തൊടുപുഴയിൽ നടന്ന ഗാന്ധി ജയന്തി ആഘോഷം ജില്ലാ പ്രസിഡന്റ് ടോണി തോമസ് ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി സി.എസ് വിഷ്ണുദേവ് അദ്ധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ്സ്, ജില്ലാ ജനറൽ സെക്രട്ടറി ബിലാൽ സമദ് മുഖ്യപ്രഭാഷണം നടത്തി. ഷിനോ ഗോപിനാഥ്, ബിനീഷ് ബെന്നി, ജയ്‌സൺ തോമസ്, റഹ്മാൻ ഷാജി, ഫസ്സൽ അബ്ബാസ്, അനസ്സ് ജിമ്മി, ബ്ലെസൺ ബേബി, ജോസിൻ തോമസ് എന്നിവർ നേതൃത്വം നൽകി.