ചെറുതോണി: ഭൂപതിവ് നിയമങ്ങൾ ഭേദഗതി നിയമങ്ങൾ ഭേദഗതി ചെയ്യണമെന്നാവശ്യപ്പെട്ട് കേരളകോൺഗ്രസ് (എം) റിലേ സത്യാഗ്രഹസമരം 40 ദിവസം പിന്നിട്ടു. പാർട്ടി രാജാക്കാട് മണ്ഡലം പ്രസിഡന്റ് എൻ.ജെ. ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു.

ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, ബെന്നി പുതുപ്പാടി, കെ.കെ.വിജയൻ തുടങ്ങിയവർ പ്രസംഗിച്ചു. ലിബിൻ ബേബി, ഒ.എസ്.ജോസഫ്, സാംജോസ്, ദേവസ്യ പുളിമൂട്ടിൽ തുടങ്ങിയവർ സത്യാഗ്രഹം അനുഷ്ടിച്ചു.