ഇടുക്കി: കൊവിഡ് രോഗികളുടെ ചികിത്സാർഥം ജില്ലയിലെ സ്വകാര്യ ആശുപത്രിയിലെ മുപ്പത് ശതമാനം ബെഡ്ഡുകൾ വിട്ടുനൽകാൻ മാനേജ്‌മെന്റുകൾ ഉറപ്പു നൽകിയതായി ജില്ലാ കളക്ടർ എച്ച്. ദിനേശൻ അറിയിച്ചു.
സ്വകാര്യ ആശുപത്രി മാനേജ് മെന്റ് പ്രതിനിധികളുമായി നടത്തിയ വീഡിയോ കോൺഫറൻസിലാണ് ധാരണ ഉണ്ടായത്. രോഗികളുടെ എണ്ണം വരും ദിനങ്ങളിൽ വർദ്ധിക്കുകയാണെങ്കിൽ അതിന് അനുസരിച്ച് സൗകര്യങ്ങൾ ഏർപ്പെടുത്തും. കൊവിഡ് ബി, സി കാറ്റഗറിയിൽപ്പെടുന്നവർക്കായിരിക്കും സ്വകാര്യ ആശുപത്രികളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കുക. ജില്ലയിലെ പത്ത് സ്വകാര്യ ആശുപത്രികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.