prathikal
അറസ്റ്റിലായ റോയി, ബാബുമോൻ

മറയൂർ : മൂന്ന് കിലോ കഞ്ചാവുമായി രണ്ടുപേരെ മറയൂർ എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കോഴിക്കോട് കോടഞ്ചേരി അടിവാരം വലിയിറകത്ത് പുത്തൻവീട്ടിൽ ബാബു(37), വയനാട് കാട്ടിക്കുളം പുത്തൻവീട്ടിൽ റോയിമോൻ(32) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. മറയൂർ ബസ്റ്റാന്റിൽ കഞ്ചാവ് കൈമാറ്റം ചെയ്യുന്നതിനിടയിലാണ് അറസ്റ്റ് ചെയ്തത്. മാസങ്ങൾമുമ്പ് ഇരുവരും മറയൂർ മേഖലയിൽ കെട്ടിട നിർമ്മാണ ജോലിയിൽ ഏർ‌പ്പെട്ടിരുന്നപ്പോൾ പ്രദേശത്ത് കഞ്ചാവ് വിൽപ്പനയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കണ്ടെത്തി. ഇതേ തുടർന്നാണ് വയനാട്ടിൽ നിന്നും കഞ്ചാവ് എത്തിച്ച് മറയൂരിൽ മൊത്ത വില്പന നടത്തിവന്നത്. എൺപതിനായിരം രൂപയ്ക്ക് വാങ്ങിയ മൂന്നു കിലോ കഞ്ചാവ് മറയൂരിൽ ഒരു ലക്ഷത്തി ഇരുപതിനായിരം രൂപക്കാണ് വിൽപ്പ നടത്താൻ ശ്രമിച്ചത്. കേസുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടത്തി വരുന്നതായി എക്‌സൈസ് ഓഫിസർ രത്നകുമാർ പറഞ്ഞു. പരിശോധനയിൽ പ്രിവന്റീവ് ഓഫീസർ കെ.പി ബിനുമോൻ, സി.ഇ.ഒമാരായ കെ.പി റോയിച്ചൻ, എ.സിനെബു,എഫ്.പ്രിബിൻ, എം.മനോജ് എന്നിവർ അടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതികളെ ദേവികളും കോടതിയിൽ ഹാജരാക്കി.