 
മുട്ടം: പെരുമറ്റം കവലക്ക് സമീപത്തെ ട്രാൻസ്ഫോമറിന്റെ അപകടാവസ്ഥ പരിഹരിക്കാൻ കെ എസ് ഇ ബി അധികൃതർ ശ്രമം തുടങ്ങി. ട്രാൻസ്ഫോമർ റോഡിലേക്ക് ചരിഞ്ഞ് അപകടാവസ്ഥയിലാണെന്ന വിവരം പ്രദേശവാസിയായ വ്യക്തി ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറിയും സബ് ജഡ്ജുമായ ദിനേശ് എം പിള്ളയുടെ ശ്രദ്ധയിൽപെടുത്തിയിരുന്നു. ഇതേ തുടർന്ന് ട്രാൻസ്ഫോമറിന്റെ അപകടാവസ്ഥ പരിഹരിക്കാൻ സബ് ജഡ്ജ് കെ എസ് ഇ ബി എ എക്സിക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് നടപടി.