തൊടുപുഴ: വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഒളമറ്റം മാരിക്കലുങ്കിൽഗാന്ധിസ്മൃതിയും പുഷ്പാർച്ചനയും നടത്തി. മണ്ഡലം പ്രസിഡന്റ് ജോൺസൺ വെള്ളപ്പുഴയുടെ അദ്ധ്യക്ഷതയിൽ കൂടിയ സ്മൃതി സംഗമം മുനിസിപ്പൽ ചെയർപേഴ്സൺ സിസിലി ജോസ് ഉദ്ഘാടനം ചെയ്തു. ഡി.സി.സി സെക്രട്ടറി ടി.ജെ.പീറ്റർ ഗാന്ധി സന്ദേശം നൽകി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലൂസി ജോസഫ്, ഗാന്ധിദർശൻ വേദി ജില്ലാ ചെയർമാൻ അഡ്വ. ആൽബർട്ട് ജോസ് എന്നിവർ പ്രസംഗിച്ചു.