ജില്ലയിൽ കഴിഞ്ഞ രപ്ണ്ട് ദിനങ്ങളിലും കൊവിഡ് ബാധിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു.വെള്ളിയാഴ്ച്ച 136പേർക്കും ശനിയാഴ്ച്ച 106പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. വെള്ളിയാഴ്ച്ച സ്ഥിരീകരിച്ചവരിൽ 117 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 25 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.ശനിയാഴ്ച്ച 79 പേർക്ക് സമ്പർക്കത്തിലൂടെയും. ഇതിൽ 14 പേരുടെ രോഗ
ഉറവിടം വ്യക്തമല്ല.വെള്ളിയാഴ്ച്ച 93 പേരും ശനിയാഴ്ച്ച 115 പേരും രോഗമുക്തരായി.
കുമളി പഞ്ചായത്തിലെ രണ്ട് ജീവനക്കാർ,പനംകുട്ടി വനംവകുപ്പ് ഓഫീസിലെ ഉദ്യോഗസ്ഥൻ,മൂന്നാർ പഞ്ചായത്തിലെ മൂന്ന് ജീവനക്കാർ ,കോടിക്കുളം സ്വദേശിയായ ഒരു വയസ്സുള്ള പെൺകുഞ്ഞ്.നെടുങ്കണ്ടം സ്വദേശിയായ പത്ത് വയസ്സുകാരൻ,തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ,
മണക്കാട് സ്വദേശികളായ അച്ഛനും മകളും ,രാജകുമാരി സ്വദേശികളായ ഒരു കുടുംബത്തിലെ മൂന്ന് പേർ ,പെരുവന്താനം സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേർ
വണ്ടിപ്പെരിയാർ വള്ളക്കടവ് സ്വദേശികളായ ഒരു കുടുംബത്തിലെ അഞ്ചു പേർ ,കാന്തല്ലുരുള്ള അഞ്ച് അന്യസംസ്ഥാന തൊഴിലാളികൾ,പാമ്പാടുംപാറയിലുള്ള ആറ് അന്യ സംസ്ഥാന തൊഴിലാളികൾ
രാജകുമാരി മുരിക്കുംതൊട്ടി സ്വദേശികളായ നാലു പേർ ,രാജകുമാരി സ്വദേശികളായ അമ്മയും നാലു മാസം പ്രായമായ കുഞ്ഞും വണ്ടിപ്പെരിയാർ സ്വദേശികളായ പത്തൊൻപത് പേർ.
നെടുങ്കണ്ടം സ്വദേശികളായ അഞ്ചു പേർ എന്നിവർ രോഗബാധിതരിൽ ഉൾപ്പെടുന്നു.