തൊടുപുഴ: ലോക്ക് ഡൌൺ കാലത്തു ആരംഭിച്ച സമ്മിശ്ര കൃഷിത്തോട്ടത്തിലെ വിളവെടുപ്പ് നടത്തി .തൊടുപുഴ ചൈതന്യ നഗർ റെസിഡൻസ് അസോസിയേഷൻ നടത്തിയ കൃഷിയുടെ വിളവെടുപ്പ് മുനിസിപ്പൽ ചെയർപേഴ്സൺ സിസിലിജോസ് ഉദ്ഘാടനം ചെയ്തു .അമ്പതു സെന്റ് തരിശു ഭൂമിയിൽ സമീപവാസികളായ പതിന്നാല് വീട്ടുകാർചേർന്നാണ് കൃഷി ചെയ്തത് .ജീവനി പ്രകൃതി സംഘം പ്രസിഡന്റ് ഷാജി .എം .മണക്കാട്ട് ,അസോസിയേഷൻ പ്രസിഡന്റ് അഡ്വ .കെ .പി .സുബൈർ ,മാത്യുജോൺ കുഞ്ചറക്കാട്ട് തുടങ്ങിയവർ സന്നിഹിതരായിരുന്നു .