rajakad

രാജക്കാട് : മോഷണം അടക്കമുള്ള കുറ്റകൃത്യങ്ങൾക്ക് കടിഞ്ഞാണിടുക, പൊതുഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കണ്ടെത്തുക തുടങ്ങിയ ലക്ഷ്യത്തോടെടൗണും പരിസരവും സി.സി.ടി.വി കാമറ നിരീക്ഷണത്തിലേയ്ക്ക് . രാജക്കാട് പഞ്ചായത്തിന്റെ നേതൃത്വത്തിലാണ് ടൗണിലും പരിസര പ്രദേശങ്ങളിലും കാമറ സ്ഥാപിച്ചത്. സാക്ഷി 2020 എന്ന പേരിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്. പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് എംഎസ് സതി നിർവഹിച്ചു. സിസിടിവി കാമറകളുടെ സ്വിച്ച് ഓൺ കർമ്മം രാജക്കാട് സർക്കിൾ ഇൻസ്‌പെക്ടർ എച്ച്.എൽ ഹണി നിർവഹിച്ചു. 27 കാമറകളാണ് ടൗണിലും പ്രധാന റോഡുകൾ ഉൾപ്പെടയുള്ള സ്ഥലങ്ങളിലും സ്ഥാപിച്ചിട്ടുള്ളത്.
പതിമൂന്ന് വർഷം മുൻപ് സംഘടിപ്പിച്ച രാജക്കാട് ഫെസ്റ്റ് നടത്തിപ്പിന്റെ ബാക്കി തുക സംഘാടക സമിതി ബാങ്കിൽ നിക്ഷേപിച്ചിരുന്നു. ആ പണം ഉൾപ്പെടെ സമാഹരിച്ച അഞ്ചര ലക്ഷത്തോളം രൂപ ചെവഴിച്ചാണ് പദ്ധതി നടപ്പാക്കിയത്. വ്യാപാരി വ്യവസായികൾ, പൊലീസ്, ഗ്രാമപഞ്ചായത്ത് എന്നിവരുടെ സംയുക്താഭിമുഖ്യത്തലാണ് പദ്ധതി നടപ്പാക്കിയത്.
രാജക്കാട് ടൗണിൽ ചേർന്നയോഗത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതിജില്ലാ സെക്രട്ടറി വി.കെ മാത്യു അദ്ധ്യക്ഷത വഹിച്ചു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി അനിൽ, വ്യാപാരി വ്യവസായി ഏകോപന സമിതി ബ്ലോക്ക് പ്രസിഡന്റ് സിബി കൊച്ചുവള്ളാട്ട്, പഞ്ചായത്ത് സെക്രട്ടറി ആർ.സി സുജിത് കുമാർ, മുൻ പഞ്ചായത്ത് പ്രസിഡന്റ് ബേബിലാൽ തുടങ്ങിയവർ സംസാരിച്ചു.