 
തൊടുപുഴ: അതിജീവനം എന്ന പേരിൽ തൊടുപുഴ റോട്ടറി ക്ലബ്ബ് ഗ്ലോബൽ ഗ്രാന്റ് പ്രൊജക്ടിൽ നിർമ്മിച്ച മൂന്ന് ഡയാലിസിസ് യൂണിറ്റുകൾമന്ത്രി എം.എം. മണി ചാഴികാട്ട് ആശുപത്രിക്ക് കൈമാറി.റോട്ടറി ക്ളബ് പ്രസിഡന്റ് ഡോ. സതീഷ്‌കുമാർ ധന്വന്തരിഅദ്ധ്യക്ഷത വഹിച്ചു.റോട്ടറി ഫൗണ്ടേഷനും, യു.കെ. യിലെ മെൻഡിപ് റോട്ടറി ക്ലബ്ബും, റോട്ടറി ഡിസ്ട്രിക്ട് 3201 വും സംയുക്തമായി സഹകരിച്ചാണ് ഇതിന്റെ ഫണ്ട് കണ്ടെത്തിയതെന്ന് മുൻ പ്രസിഡന്റ് ഹെജി ചെറിയാൻ അറിയിച്ചു. സാമ്പത്തികമായി ബുദ്ധിമുട്ട് ഉള്ളവരും കിഡ്നി രോഗത്താൽ കഷ്ടപ്പെടുന്നവരുമായ നിർധന രോഗികൾക്ക് തികച്ചും സൗജന്യമായി ഡയാലിസിസ് നടത്തിക്കൊടുക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.ഡോ. ജോസ് സ്റ്റീഫൻ ചാഴികാട്ട് നന്ദി പറഞ്ഞു.