തൊടുപുഴ: കൊവിഡ് രോഗികൾ ദിനംപ്രതി വർദ്ധിക്കുന്ന സാഹചര്യത്തിൽ ചികിത്സാ കേന്ദ്രത്തിലെ ശുചിത്വമില്ലായ്മ പകർച്ചവ്യാധികൾക്ക് കാരണമാകുന്നതായി യൂത്ത് ഫ്രണ്ട് (എം). ദിവസങ്ങളായി കൊവിഡ് വാർഡുകളിലെ ശുചിമുറിയിൽ വെള്ളം കെട്ടിക്കിടക്കുകയാണ്. അശാസ്ത്രീയമായ നിർമ്മാണ പ്രവർത്തനങ്ങളാണെന്നും ജില്ലാ ആശുപത്രിക്ക് ഭീഷണിയായി തുടരുന്നത്. കൊവിഡ് രോഗികൾക്ക് എല്ലാംകൂടി ഒറ്റ ശുചിമുറിയാണുള്ളത്. കൊവിഡ് രോഗങ്ങൾക്ക് പുറമേ മറ്റു പകർച്ചവ്യാധികളും പടർന്നു പിടിക്കാനുള്ള സാധ്യത ഏറെയാണെന്ന് യൂത്ത് ഫ്രണ്ട് (എം) തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജൂനിഷ് കള്ളിക്കാട്ടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം അഭിപ്രായപ്പെട്ടു. പാർട്ടി നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. മധു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.