reji

ചെറുതോണി: തെങ്ങിൽ നിന്നും വീണ് മദ്ധ്യവയസ്‌കൻ മരിച്ചു. ഇടുക്കി ഡാം ടോപ്പ് മുത്തലക്കാട്ട് റെജി ജോസഫ് (52)ണ് മരിച്ചത്. ഇന്നലെ വൈകുന്നേരം നാലിന് വാഴത്തോപ്പ് ഗിരിജ്യോതി കോളജിനു സമീപം യേശുനിവാസ് കോൺവെന്റ് പുരയിടത്തിലെ തെങ്ങ്കയറുന്നതിനിടെയാണ് അപകടമുണ്ടായത്. തെങ്ങിനുതാഴ്ഭാഗത്തുള്ള ടാറിംഗ് റോഡിലേക്ക് വീണ റെജിയെ ഉടൻതന്നെ നാട്ടുകാർ ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇടുക്കി മെഡിക്കൽ കോളജാശുപത്രിയിൽ കോവിഡ് പരിശോധന ക്കുശേഷം മൃദദേഹം അടിമാലി താലൂക്കാശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി ബന്ധുക്കൾക്ക് വിട്ടുനൽകും. സംസ്‌കാരം ഇന്ന് വൈകുന്നേരം 4ന് ഇടുക്കി സെന്റ് ജോർജ് പള്ളിയിൽ. ഭാര്യ: എൽസി ഇടുക്കി പെരുമാംതടത്തിൽ കുടുംബാംഗം. മക്കൾ: ഫ്രാങ്ക്ളിൻ, റെയ്മി.