മുതലക്കോടം :ജയ്ലൈബ്രറിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുതലക്കോടം മുതൽ ലൈബ്രറി വരെ റോഡിനിരുവശവും ശുചീകരിച്ചു. ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്റെ അദ്ധ്യക്ഷതയിൽ താലൂക്ക് ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ജോർജ് അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ലൈബ്രറി സെക്രട്ടറി ഷാജുപോൾ സ്വാഗതം പറഞ്ഞു. ശുചീകരണ പ്രവർത്തനങ്ങൾക്ക് മുഹമ്മദ് നജീബ്, കെ.എം. രാജൻ, എ.പി. കാസിം, ബിജു കെ.റ്റി, അനുകുമാർ തൊടുപുഴ, പി.ആർ. വിശ്വൻ എന്നിവർ നേതൃത്വം നല്കി.