 
തൊടുപുഴ : എസ്.എൻ.ഡി.പി യോഗം തൊടുപുഴ യൂണിയൻ കഞ്ഞിക്കുഴി ശ്രീനാരായണ ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂജയോടുകൂടി ആരംഭിച്ചു.കഞ്ഞിക്കുഴി ശ്രീ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം മേൽശാന്തി വിജീഷ് ശാന്തിയുടെ മുഖ്യ കാർമ്മികത്വം വഹിച്ചു. ഗണപതി ഹോമവും ഭൂമിപൂജയും നടന്നു.യൂണിയൻ വൈസ് ചെയർമാൻ ഡോ. കെ.സോമൻ, കൺവീനർ വി.ജയേഷ്, കൺവീനർ ഷാജി കല്ലാറയിൽ, പ്രിൻസിപ്പാൾ എം.പി ബൈജു, ഹെഡ്മിസ്ട്രസ് പി.എൻ ലതാഭായി, യൂണിയൻ പോഷക സംഘടനാ ഭാരവാഹികളായ പി.ജെ.സന്തോഷ്, ശരത് ചന്ദ്രൻ, കഞ്ഞിക്കുഴി ശാഖ പ്രസിഡന്റ് ശിവദാസ് പാലക്കാക്കുഴി, സെക്രട്ടറി പി.എസ് വിജയൻ, യൂണിയൻ കമ്മിറ്റി അംഗം സുനോജ്, പി.ടി.എ പ്രസിഡന്റ് സി.വി.സനോജ്, കോൺട്രാക്ടർ സുനീഷ് നടയ്ക്കനാൽ തുടങ്ങിയവർ സന്നിഹിതരായിരുന്നു.കഞ്ഞിക്കുഴി ശ്രീനാരായണ ഹൈസ്കൂളിന്റെ പുതിയ മന്ദിരത്തിന്റെ നിർമ്മാണം പൂജയോടുകൂടി ആരംഭിച്ചു.