pavithran

ചെറുതോണി: ഗാന്ധിജയന്തിദിനത്തിൽ കേരളാകോൺഗ്രസ്(എം) ജോസഫ് വിഭാഗം നേതാക്കൾ ചെറുതോണിയിലെ റിലേ സത്യാഗ്രഹസമരപ്പന്തലിൽ ഉപവാസസമരം നടത്തി.
പാർട്ടി ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ.ജേക്കബ്, സംസ്ഥാന ഉന്നതാധികാരസമിതിയംഗവും മുൻ എം.എൽ.എ.യുമായ മാത്യു സ്റ്റീഫൻ, ഇടുക്കി നിയോജകമണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്, കർഷക യൂണിയൻ സംസ്ഥാന ജനറൽസെക്രട്ടറി വർഗീസ് വെട്ടിയാങ്കൽ എന്നിവരാണ് 39ാം ദിവസം ഉപവാസസമരം നടത്തിയത്.
ചെറുതോണിയിലെത്തിയ ആദ്യകാല കുടിയേറ്റ കർഷകനും ചെറുകിടവ്യാപാരിയുമായ സി.എൻ.പവിത്രൻ സത്യാഗ്രഹികളെ ഷാൾ അണിയിച്ച് ഉപവാസസമരം ഉദ്ഘാടനം ചെയ്തു.