 
ഉടുമ്പന്നൂർ: അമയ്പ്രയിൽ നിന്ന് രാജവെമ്പാലയെ പിടികൂടി. കച്ചിറാമൂഴി തകിടപ്പുറത്ത് പൈലിയുടെ പുരയിടത്തിൽ പാമ്പെത്തിയതായുള്ള വിവരത്തിന്റെ അടിസ്ഥാനത്തിൽ വനപാലകർ സ്ഥലത്തെത്തുകയായിരുന്നു. ഈ സമയം വീടിന്റെ അടുക്കളയിൽ കയറിയ പാമ്പിനെ വനം വകുപ്പ് വാച്ചറായ കോശി ദേവസ്യയുടെ നേതൃത്വത്തിൽ പിടികൂടുകയായിരുന്നു. പാമ്പിന് 12 അടിയോളം നീളമുണ്ടായിരുന്നു.
വേളൂർ ഫോറസ്റ്റ് സ്‌റ്റേഷൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ വി.എസ്. സന്തോഷ്, ബിഎംഒ എം.എം. ശൈറജ്, ആർ.എസ്. ശ്രീദേവ്, എന്നിവരടങ്ങുന്ന വനം വകുപ്പ് സംഘവും ഒപ്പമുണ്ടായിരുന്നു. പാമ്പിനെ പിന്നീട് കുളമാവ് വനത്തിലെത്തിച്ച് തുറന്നുവിട്ടു. മേഖലയിൽ നിന്ന ആദ്യമായാണ് രാജവെമ്പാലയെ പിടികൂടുന്നത്.