ചെറുതോണി:ഭൂപതിവ് നിയമങ്ങൾ വഭേദഗതി ചെയ്യണമെന്ന് ന ആവശ്യപ്പെട്ടുകൊണ്ട് കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം നടത്തുന്ന റിലേ സത്യാഗ്രഹത്തിന്റെ 41ാം ദിവസത്തെ സമര പരിപാടികൾ കേരള കോൺഗ്രസ് എം ജോസഫ് വിഭാഗം ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റ് ജോയി കൊച്ചുകരോട്ട്ഉദ്ഘാടനം ചെയ്തു. കേരള കോൺഗ്രസ് എം പനംകുട്ടി വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സത്യാഗ്രഹസമരം അനുഷ്ഠിച്ചത്. ടോമി മാനത്തൂരാൻ അദ്ധ്യക്ഷത വഹിച്ചു.നേതാക്കന്മാരായ മാത്യൂസ് ചാലിൽ ജോബി പേടിക്കാട്ട്കുന്നേൽ, ജോർജ് കുന്നത്ത്, സജീവ് കുമാർ, ബന്നി പുതുപ്പാടി, ഷാജി മല്ലപ്പള്ളി തുടങ്ങിയവർ സംസാരിച്ചു.