
കുമളി: കുടുംബ വഴക്കിനെ തുടർന്ന്മാതൃസഹോദരന്റെ കുത്തേറ്റ് യുവാവ് മരിച്ചു.
ഇടുക്കി ആനവിലാസം മേൽ മാധവൻകാനം സ്വദേശി മണികണ്ഡനാനാണ് മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് അമ്മാവൻ പവൻ രാജിനെ( 58)കുമളി പൊലീസ് അറസ്റ്റ് ചെയ്തു. ഞായറാഴ്ച്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് സംഭവം. കഴിഞ്ഞ ദിവസ്സം പവൻരാജിന്റെ മകളുടെ ഭർത്താവും മണികണ്ഠനും തമ്മിൽ വാക്കേറ്റമുണ്ടായിരുന്നു.
ഇത് സംബന്ധിച്ച് ഇന്നലെ വീടിന് സമീപമുള്ള രോഡരുകിൽ പവൻരാജും മണികണ്ഡനും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെയാണ് മണികണ്ഠന് കുത്തേറ്റത്. നാട്ടുകാർ ചേർന്ന് മണികണ്ഠനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവമരിഞ്ഞ് കുമളി സി ഐ ജോബി ആന്റണി, എസ് ഐ പ്രശാന്ത് പി നായർ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് നടത്തിയ അന്വേഷണത്തിൽ പവൻരാജിന്റെ വീടിന് സമീപത്തുനിന്നും പിടികൂടുകയായിരുന്നു.