ഇടുക്കി: ഒരാഴ്ച്ചയായി ദിവസവും നൂറിന് മുകളിൽ കൊവിഡ് ബാധിതരുടെ എണ്ണം തുടർന്നത് വന്നതിന് നേരിയ കുറവ്. ഇന്നലെ 96 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 74 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതിൽ 17പേരുടെ രോഗ ഉറവിടം വ്യക്തമല്ല. അടിമാലിയിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ,കുഞ്ചിത്തണ്ണിയിൽ നവജാത ശിശു, വെള്ളത്തൂവലിൽ ഒരു വീട്ടിലെ എട്ടും അഞ്ചും വയസുള്ള കുട്ടികൾ, പീരുമേട്ടിൽ ഒരു കുടുംബത്തിലെ മൂന്ന്പേർ,പെരുവന്താനത്ത് പത്ത്പേർ,രാജകുമാരിയിൽ ഒരു കുടുംബത്തിലെ അഞ്ച്പേർ എന്നിവർ രോഗബാധിതരിൽ ഉൾപ്പെടുന്നു. 80 പേർ രോഗമുക്തി നേടി.ആലപ്പുഴ ജില്ലയിൽ ചികിത്സയിലിരുന്ന രണ്ട് ഇടുക്കി സ്വദേശികളും രോഗമുക്തി നേടിയിട്ടുണ്ട്.