ചെറുതോണി: സൈനികരെയും വിമുക്ത ഭടന്മാരെയും യൂ ടൂബ് ചാനലിലൂടെ അപമാനിച്ച നേമം സ്വദേശി വിജയ് പി നായർക്കെതിരെ നിയമ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേരള സ്‌റ്റേറ്റ് എക്സ് സർവീസ് മാൻ ആന്റ് വിഡോസ് വെൽഫയർ അസോസിയേഷൻ ജില്ലാ കമ്മിറ്റി മുഖ്യമന്ത്രി പിണറായി വിജയനും ഡി ജി പി ലോക് നാഥ് ബഹ്രയ്ക്കും പരാതി നൽകി. വളരെ മോശം പരാമർശങ്ങളിലൂടെയാണ് വിജയ് പി നായർ സൈനികരെയും വിമുക്ത ഭടൻമാരെയും അപമാനിച്ചു കൊണ്ട് തന്റെ യൂ ട്യൂബ് പേജിലൂടെ വീഡിയോ പ്രദർശിപ്പിച്ചത്. കെ എസ് ഇ ഡബ്ലൂ ഡബ്ലൂ എ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിക്ഷേധ യോഗം ജില്ലാ പ്രസിഡന്റ് ജോസ് പടിഞ്ഞാറയിൽ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി ജിജി കാട്ടാംകോട്ടിൽ അദ്ധ്യക്ഷത വഹിച്ചു.