machine
ചെറുതോണി ടൗൺ ഹാളിൽ ഇ വി എം മെഷീനുകൾ സൂക്ഷിച്ചിരിക്കുന്നു.

ചെറുതോണി:പഞ്ചായത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടിംഗ് മെഷീനുകളുടെ പരിശോധന നടപടികൾ ആരംഭിച്ചു. ഇതിന്റെ ഭാഗമായി കളക്ടറേറ്റിലെ കൺട്രോൾ റൂമിൽ സൂക്ഷിച്ചിരുന്ന ഇ വി എം മെഷീനുകൾ ചെറുതോണിയിലെ വാഴത്തോപ്പ് പഞ്ചായത്ത് വക ടൗൺ ഹാളിലേക്ക് മാറ്റി. ഇന്നലെ ഉച്ചയോടെയാണ് മെഷീനുകൾ ടൗൺ ഹാളിലേക്ക് എത്തിച്ചത്.

ജില്ലയിൽ 1455 പോളിംഗ് സ്റ്റേഷനുകളാണ് ഉള്ളത്. ഇതിന് ആവശ്യമായ 6150 വോട്ടിംഗ് മെഷിനുകളും 2050 കൺട്രോൾ യൂണിറ്റുമാണ് എത്തിച്ചിട്ടുള്ളത്. ഇതിന് ആവശ്യമായ മെഷിനുകൾ മുഴുവനും എത്തിക്കഴിഞ്ഞു. മെഷിനുകളുടെ ഫസ്റ്റ് ലെവൽ ചെക്കിംഗ് ബുധനാഴ്ച്ച മുതൽ ആരംഭിക്കും. പരിശോധന നടത്തേണ്ട ഹൈദ്രാബാദിൽ നിന്നുള്ള എഞ്ചിനിയേർസ് സ്ഥലത്തെത്തി. ഇവർ കോറന്റെയിനിലാണ്. ഇവരുടെ ശ്രവം കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് എടുത്തിരുന്നു.