കട്ടപ്പന: നിയന്ത്രണം വിട്ട സ്‌കൂട്ടർ കലുങ്കിൽ തട്ടി കാറിലിടിച്ച് യുവാവ് മരിച്ചു. കൽകൂന്തൽ അലെപുരയ്ക്കൽ പ്രശാന്ത് (21) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് 7.30ഓടെ ചേറ്റുകുഴി അപ്പാപ്പിക്കട ശൂലപ്പാറയിലായിരുന്നു അപകടം. പ്രശാന്ത് ഓടിച്ചിരുന്ന സ്‌കൂട്ടർ കലുങ്കിൽ തട്ടിയശേഷം മുന്നിൽ പോകുകയായിരുന്ന കാറിന്റെ പിന്നിൽ ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ യുവാവിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കമ്പംമെട്ട് പൊലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.