
ചെറുതോണി: ഭൂപതിവ് നിയമഭേദഗതിയെന്ന 2019 ഡിസംബർ 17ലെ സർവ്വകക്ഷിയോഗതീരുമാനം നടപ്പാക്കാൻ സർക്കാർ തയ്യാറാകാത്തത് ആരോടുള്ള വാശി തീർക്കാനാണെന്ന് വ്യക്തമാക്കണമെന്ന് കേരളാ കോൺഗ്രസ് (എം) ജോസഫ് ജില്ലാ പ്രസിഡന്റ് പ്രൊഫ: എം.ജെ.ജേക്കബ് ആവശ്യപ്പെട്ടു.
ചെറുതോണിയിൽ നടന്നുവരുന്ന കേരളാകോൺഗ്രസ്(എം) റിലേ സത്യാഗ്രഹസമരത്തിന്റെ 42ാം ദിവസം മുട്ടം മണ്ഡലത്തിലെ നേതാക്കൾ നടത്തിയ സത്യാഗ്രഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതി വ്യവഹാരങ്ങളിലേക്ക് പോകുന്നതിനുപകരം നിയമഭേദഗതിയുണ്ടാക്കുവാനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. കെ.ടി.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സ്റ്റിയറിംഗ് കമ്മറ്റിയംഗം വർഗീസ് വെട്ടിയാങ്കൽ മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം സെക്രട്ടറിമാരായ ജോസഫ് തൊട്ടിത്താഴത്ത്, മാത്യു പാലംപറമ്പിൽ, സെക്രട്ടറിയേറ്റംഗം തോമസ് ജോസഫ് പുത്തൻപുര എന്നിവർ സത്യാഗ്രഹം അനുഷ്ടിച്ചു. കെ.എസ്.സി. ജില്ലാ പ്രസിഡന്റ് എബിൻ വാട്ടപ്പള്ളി സമാപനയോഗം ഉദ്ഘാടനം ചെയ്തു.