കരിമണ്ണൂർ :പഞ്ചായത്ത് പരിധിയ്ക്കുള്ളിൽ ജൽ ജീവൻ മിഷൻ പ്രകാരം സൗജന്യ ഗാർഹിക കുടിവെള്ള കണക്ഷന് അപേക്ഷ ക്ഷണിച്ചു.അപേക്ഷകർ വെള്ള പേപ്പറിൽ കെട്ടിട നമ്പർ, പൂർണ്ണ മേൽവിലാസം, ഫോൺ നമ്പർ എന്നിവയുൾപ്പെടെ തയ്യാറാക്കിയ അപേക്ഷയോടൊപ്പം ആധാർ കാർഡിന്റെ പകർപ്പും ഗ്രാമ പഞ്ചായത്തോഫീസിൽ ഹാജരാക്കണം. പദ്ധതി ചെലവിന്റെ പത്ത്ശതമാനം തുക ഗുണഭോക്തൃവിഹിതമായി അടയ്‌ക്കേണ്ടതാണ്.അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി ഒക്ടോബർ 16.