deen

തൊടുപുഴ: ഉത്തർ പ്രദേശിലെ ഹത്രാസിൽ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നാവശ്യപ്പെട്ടും രാഹുൽ ഗാന്ധിക്കും പ്രിയങ്കാ ഗാന്ധി ക്കും എതിരായ യു.പി പൊലീസിന്റെ അതിക്രമത്തിൽ പ്രതിഷേധിച്ചും ഡി.സി.സി.യുടെ നേതൃത്വത്തിൽ തൊടുപുഴ സിവിൽ സ്റ്റേഷനു മുന്നിൽ സത്യാഗ്രഹം നടത്തി. ഡി.സി.സി.പ്രസിഡന്റ് ഇബ്രാഹിം കുട്ടികല്ലാർ നേതൃത്വം നൽകി. ഡീൻ കുര്യാക്കോസ്.എം.പി. സത്യാഗ്രഹം ഉദ്ഘാടനം ചൈയ്തു .കെ.പി.സി.സി ജനറൽ സെക്രട്ടറി റോയി.കെ.പൗലോസ്, കെ.പി.സി.സി.സെക്രട്ടറി തോമസ് രാജൻ, യു.ഡി.എഫ്.ജില്ലാ ചെയർമാൻ അഡ്വ: എസ്.അശോകൻ ,സി.പി.മാത്യു. എം.കെ.പുരുഷോത്തമൻ ,സി.പി. കൃഷ്ണൻ, നിഷ സോമൻ തുടങ്ങിയവർ പ്രസംഗിച്ചു.