തൊടുപുഴ: കെ.എസ്.എസ്.പി.യു ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ വയോജന ദിനാചരണത്തിന്റെ ഭാഗമായി ഇരുപതു വർഷക്കാലം ജില്ലാ പ്രസിഡന്റായി പ്രവർത്തിച്ച ജില്ലാ രക്ഷാധികാരി കെ.മത്തായിയെ ആദരിച്ചു.വസതിയിലെത്തി ജില്ലാ സെക്രട്ടറി വി.കെ.മാണി പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ലാ ജോ.സെക്രട്ടറി എൻ.പി.പ്രഭാകരൻ നായർ, തൊടുപുഴ ടൗൺ ബ്ലോക്ക് സെക്രട്ടറി ചന്ദ്രബാബു കാഞ്ഞിരമറ്റം, യൂണിറ്റ് സെക്രട്ടറി ടി.ആർ.രാജു മുതലായവർ പങ്കുചേർന്നു.