ഇടുക്കി: ജില്ലയിൽ ഇന്നലെ 71 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 47 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗ ബാധ ഉണ്ടായത്. ഇതിൽ 13 പേരുടെ രോഗ ഉറവിടം വ്യക്തമല്ല.രാജകുമാരി കുളപ്പാറച്ചാൽ സ്വദേശികളായ ഒരു കുടുംബത്തിലെ നാലു പേരുംതൊടുപുഴ മണക്കാട് സ്വദേശിനികളായ നാല് പേരും

കോടികുളത്തുള്ള 7 അന്യസംസ്ഥാന തൊഴിലാളികൾ,ഉടുമ്പഞ്ചോലയിലുള്ള 8 അന്യസംസ്ഥാന തൊഴിലാളികൾ

തൊടുപുഴയിലുള്ള 3 അന്യ സംസ്ഥാന തൊഴിലാളികൾ എന്നിവരും രോഗബാധിതരിൽ ഉൾപ്പെടുന്നു.61 പേർ രോഗമുക്തിനേടി.